നഗരസഭ 27-ാം വാർഡ് തൊവരയാറിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കട്ടപ്പന നഗരസഭ 27ാം വാർഡ് തോവരയാറിലാണ് അനുമോദന യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡ് പരിധിയിൽ താമസക്കാരായ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സംസ്ഥാനതല മദർ തെരേസ സേവന അവാർഡ് ജേതാവ് ഡെറിൻ ആന്റണി,ജീവകാരുണ്യ പ്രവർത്തികളിൽ മാതൃകയായി വാർഡിൽ മദർ തെരേസയായി തിരഞ്ഞെടുക്കപ്പെട്ട ജൈനി സോജൻ എന്നിവർക്കും അനുമോദനം നൽകി. നഗരസഭ അധ്യക്ഷ ബീന റ്റോമി പരിപാടി ഉദ്ഘാടനം ചെയ്തു .
പരുപാടിയിൽ വിദ്യാർത്ഥികൾക്ക് വിവിധ സ്നേഹോപകാരങ്ങളും വിതരണം ചെയ്തു. മുൻ നഗരസഭ കൗൺസിലർ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് കൗൺസിലർ ലീലാമ്മ ബേബി നേതൃത്വം നൽകി. ഇൻഫന്റ് ജീസസ് ഇടവക വികാരി ഫാദർ ജോസഫ് കോയിക്കൽ, എ.ഡി.എസ് പ്രസിഡന്റ് സുമ തങ്കച്ചൻ, സെക്രട്ടറി രജി രഘുവരൻ, സി ഡി എസ് അംഗം ഗീത ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

