വ്യത്യസ്‌തതകൾ കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച് വീണ്ടും ഇരട്ടയാർ സെൻ്റ്.തോമസ് സ്കൂൾ

Jul 15, 2024 - 09:03
 0
വ്യത്യസ്‌തതകൾ കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച് വീണ്ടും ഇരട്ടയാർ സെൻ്റ്.തോമസ് സ്കൂൾ
This is the title of the web page

 ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ കുമ്മാട്ടി എന്ന പാഠഭാഗത്തിൻ്റെ ദൃശ്യാവിഷ്‌കാരവുമായി വിദ്യാർത്ഥികൾ. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ കണ്ടുവരുന്ന അദ്ധ്വാനശേഷിയുടെ തിമിർപ്പും വിയർപ്പിൻ്റെ വീര്യവുമുള്ള കുമ്മാട്ടി.എന്നാൽ ഇടുക്കിയുടെ മലയോര മണ്ണിന് അത്ര സുപരിചിതമല്ലാത്ത കുമ്മാട്ടി ഏറെ തന്മയത്വത്തോടുകൂടിയാണ് കുട്ടികൾ അവതരിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വസ്ത്രാലങ്കാരം, മേക്കപ്പ്, പാട്ട്, ചെണ്ട തുടങ്ങി എല്ലാം ഏറെ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു.സ്‌കൂൾ അസംബ്ലിയിലൂടെ കുമ്മാട്ടി കടന്നുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു ദൃശ്യോത്സവം തന്നെയായി. ഇടുക്കി രൂപതാ വികാരി ജനറൽ മോൺ.ജോസ് കരിവേലിക്കൽ, സ്‌ക്കൂൾ ഹെഡ്‌മാസ്‌റ്റർ ജോർജുകുട്ടി എം.വി. തുടങ്ങിയവർ കുട്ടികളുടെ ഉദ്യമത്തെ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow