കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചു

Jul 15, 2024 - 09:37
 0
കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചു
This is the title of the web page

നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുത്തി വിജയകരമായ ഒരു ബിസിനസ് നടത്തുന്നതിന് ആവശ്യമായ അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും വേണ്ടി ക്രൈസ്റ്റ് കോളേജില്‍ തുടങ്ങിയ ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ബി.സി.എ വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഓട്ടോസിംഗ് ടെക്‌നോളജി സി.ഇ.ഒ യുമായ ശ്രീ. റോഷന്‍ സാജന്‍ നിര്‍വ്വഹിച്ചു.

പുറ്റടി ഹോളിക്രോസ് കോളേജിലെ വൈസ് പ്രിന്‍സിപ്പാളും ബി.സി.എ വിഭാഗം മേധാവിയുമായ ശ്രീ മെല്‍വിന്‍ എന്‍. വി ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു . കോളേജ് ഡയറക്ടര്‍ റവ. അനൂപ് തുരുത്തിമറ്റം സി.എം.ഐ, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.വി. ജോര്‍ജുകുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബി.സി.എ വിഭാഗം മേധാവി ശ്രീ ജോസ് കെ സെബിന്‍, ഐ.ക്യു.എ.സി കോഡിനേറ്റേഴ്‌സായ ശ്രീമതി. ക്രിസ്റ്റി പി ആന്റണി ശ്രീമതി ബിനു ജോര്‍ജ്, ബി.സി.എ വിഭാഗം അധ്യാപകരായ ശ്രീമതി ഡോണാമോള്‍ തോമസ്, കുമാരി സ്‌നേഹമോള്‍ തോമസ്, ശ്രീമതി എപ്‌സി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow