മഴ പെയ്തതോടെ പള്ളിവാസല്‍ പഞ്ചായത്തിലെ പീച്ചാട് പ്ലാമല റോഡിൽ കുണ്ടും കുഴിയും ; നാട്ടുകാർ പ്രതിസന്ധിയിൽ

Jul 10, 2024 - 12:30
Jul 10, 2024 - 12:30
 0
മഴ പെയ്തതോടെ പള്ളിവാസല്‍ പഞ്ചായത്തിലെ പീച്ചാട് പ്ലാമല റോഡിൽ കുണ്ടും കുഴിയും ; നാട്ടുകാർ പ്രതിസന്ധിയിൽ
This is the title of the web page

പീച്ചാട് മുതല്‍ പ്ലാമലസിറ്റി വരെയുള്ള രണ്ട് കിലോമീറ്ററിനടുത്ത റോഡാണ് യാത്രാ ക്ലേശം സമ്മാനിക്കുന്നത്. നിലവില്‍ ഈ റോഡ് കാല്‍നടയാത്ര പോലും ദുസഹമാക്കും വിധം തകര്‍ന്ന് കിടക്കുകയാണ്. മഴ പെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി വെള്ളം കാല്‍നടയാത്രികരുടെമേല്‍ തെറിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നതും ആവര്‍ത്തിക്കുന്നുണ്ട്. ഇതു വഴിയെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പ്രതിസന്ധിയാകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ റോഡ് പൂര്‍ണ്ണതോതില്‍ ടാറിംഗ് നടത്തി യാത്രാ യോഗ്യമാക്കിയിട്ട് നാളുകളായെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. മാങ്കുളത്തേക്കെത്തുന്ന നിരവധി വിനോദ സഞ്ചാര വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ താല്‍ക്കാലികമായെങ്കിലും കുഴികളടച്ച് യാത്ര സുഗമമാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow