പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു
കട്ടപ്പന എലൈറ്റ് പടി വള്ളിയാംതടത്തിൽ ജോഷി മരണ മടഞ്ഞു. രാവിലേ പതിനൊന്ന് മണിയോടെയാണ് സംഭവം. കട്ടപ്പനയിലേ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം കാരിത്താസ് പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6:30മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്വിസ് ഇലക്ട്രോണിക്സിന്റെ ഉടമയാണ് ജോഷി.



