കട്ടപ്പന പള്ളിക്കവലയിൽ നിത്യാരാധന ചാപ്പലിൽ മോഷണം.ജനൽ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പണം അപഹരിച്ചു.സമീപത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ഊർജിതമാക്കി
ഇന്ന് വെളുപ്പിന് 1.59 നാണ് മോഷ്ടാവ് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളിയുടെ പള്ളിക്കവലയിലെ നിത്യാരാധന ചാപ്പലിൽ മോഷണം നടത്തിയത്.ജനൽ ചില്ല് തകർത്ത് അകത്ത് ചാപ്പലിനുള്ളിൽ കടന്ന മോഷ്ട്ടാവ് നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.ചാപ്പലിനുള്ളിലെ CC TV ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും വ്യക്തമല്ല.കോട്ടും കണ്ണാടിയും ദരിച്ച മോഴ്ട്ടാവ് കുട ഉപയോഗിച്ച് മുഖം മറച്ചിട്ടുമുണ്ട്.കട്ടപ്പന പോലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.സമീപത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ചുഅന്വേഷണം ഊർജിതമാക്കി.



