കട്ടപ്പന സ്കൂൾ കവലയ്ക്ക് സമീപം വീടിന് മുകളിലേക്ക് വൻ മരം കടപുഴകി വീണ് നാശനഷ്ടം

Jun 26, 2024 - 10:31
 0
കട്ടപ്പന സ്കൂൾ കവലയ്ക്ക് സമീപം  വീടിന് മുകളിലേക്ക് വൻ മരം കടപുഴകി വീണ് നാശനഷ്ടം
This is the title of the web page

 മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് കട്ടപ്പന സ്കൂൾ കവലക്ക് സമീപം വീടിന്റെ മുകളിലേക്ക് വൻമരം കടപുഴകി വീണത്. പുത്തൻപുരക്കൽ റംനത്ത് ബീവിയുടെ വീടിന്റെ മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തു നിന്നിരുന്ന മരം പതിച്ചത്. സംഭവത്തിൽ വീടിന്റെ പാചകം മുറിക്കും, ശൗചാലയത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. മരം ഒടിഞ്ഞുവീണതോടെ വീടിനകത്തുണ്ടായിരുന്ന റംനത്ത് ബീവി ഓടി മാറുന്നതിനിടെ കൈകൾക്കും പരിക്കേറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സംഭവസ്ഥലത്ത് നഗരസഭ അധികൃരതടക്കം സന്ദർശനം നടത്തി. മഴയെത്തുടർന്ന് കട്ടപ്പന നഗരസഭാ പരിധിയിൽ ഉണ്ടാകുന്ന ആദ്യ മഴക്കെടുതി കൂടിയാണിത്. മഴ ശക്തമാവുന്ന മുറക്ക് ആളുകൾ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow