കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടിയിൽ നിന്ന് പഞ്ചായത്ത് താൽകാലികമായി പിൻമാറി

Jun 26, 2024 - 10:21
 0
കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടിയിൽ നിന്ന് പഞ്ചായത്ത് താൽകാലികമായി പിൻമാറി
This is the title of the web page

കടകൾ പൊളിച്ച് നീക്കാൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഉടമകൾക്ക് നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു .കട ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് നോട്ടീസും നൽകിയിരുന്നു. എന്നാൽ കട ഉടമകളും വ്യാപാരി വ്യവസായി സമിതിയും കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപെട്ട് കോടതിയുടെ നോട്ടീസ് ഇന്നലെ വൈകുന്നേരം ലഭിക്കുകയും ചെയ്തതോടെയാണ് താൽകാലികമായി കടകൾ പൊളിച്ച് മാറ്റുന്നതിൽ നിന്ന് പഞ്ചായത്ത് പിൻമാറിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  ഇന്ന് കടകൾ പൊളിച്ച് മാറ്റാൻ സാദ്ധ്യത മുൻ നിർത്തി വ്യാപാരി വ്യവസായി സമിതി നേതാക്കൾ അടക്കം കാഞ്ചിയാർ പള്ളിക്കവലയിൽ എത്തിയിരുന്നു .വിഷയത്തിൽ വാപാരി വ്യവസായി സമിതിയുടെ നിലപാട് ഇങ്ങനെയാണ് വികസനത്തിന് തങ്ങൾ എതിരല്ല റോഡ് നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തതിന് ശേഷം ബാക്കി വരുന്ന സ്ഥലത്ത് കച്ചവടം നടത്താൻ അനുവധിക്കണമെന്നും അല്ലാത്ത പക്ഷം കടകൾ പൊളിച്ച് മാറ്റിയാൻ ഇവിടെ കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികളുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുക്കണം എന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രടി സാജൻ കുന്നേൽ പറഞ്ഞു.

എന്നാൽ റോഡ് പുറ ബോക്കിലാണ് കടകൾ ഇരിക്കുന്നത് എന്നും റോഡ് വികസനത്തിനായി കടകൾ ഒഴിവാക്കണമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.ഭരണ സമിതി തീരിമാനവും ഇതാണ് നിലവിൽ കോടതിയിൽ നിന്ന് ലഭിച്ച നോട്ടീസ് പഠിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്രിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow