രാജ്യാന്തര ലഹരിവിരുദ്ധ ദിനം; ആസാദ് സേന പരാതിപ്പെട്ടി സ്ഥാപിച്ചു

ഗവ:ഐ.ടി.ഐ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള ആസാദ് സേന ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള പരാതികൾ നിക്ഷേപിക്കുവാൻ പരാതിപ്പെട്ടി സ്ഥാപിച്ചു. പരാതിപ്പെട്ടിയുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ പീറ്റർസ്റ്റാലിൻ ഡബ്ലിയു.എ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അസ്സിറ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുസ്സലാം.എം നേതൃത്വം നൽകി.
പ്രോഗ്രാം ഓഫീസർ സാദിക്ക്.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഇടുക്കി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ ഓപ്പൺ ക്യാൻവാസും സംഘടിപ്പിച്ചു.ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാനൽ മെമ്പർ സീമ. ഇ.എസ് , വോളണ്ടിയർ സെക്രട്ടറി ആദിത്യ വിജയകുമാർ, എക്സൈസ് ഓഫീസർമാരായ വിജി.കെ ജെ, ചിത്രഭായ്.എം.ആർ, ബിജുമോൻ പി.കെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ വിനു പി ഐ, ചന്ദ്രൻ പി സി, ഇൻസ്ട്രക്ടർമാരായ നിഷാദ് ഹമീദ്, അനീഷ് മോൻ, എൻഎസ്എസ് വോളൻ്റിയർ നിതീഷ് എസ്, സനു മോൾ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.