കാഞ്ചിയാർ കെ .എസ് .ഇ. ബി സെക്ഷൻ ഓഫീസിന് കീഴിൽ വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കമായി

വർദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങളിൽ നിന്നും രക്ഷനേടാൻ പൊതുജനങ്ങളെയും വൈദ്യുതി ഉപഭോക്താക്കളെയും ബോധ വൽക്കരിക്കുന്നതിനായി കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കമായി.വിവിധ സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അതാത് മേഖലകളിൽ പൊതുജന ആൾക്കിടെയിൽ ബോധവൽക്കരണം നടത്തുന്നത്.
2024 ജൂൺ മാസം 26-ാം തീയതി മുതൽ ഒരാഴ്ച കാലത്തേക്ക് ആണ് പ്രചാരണ പരിപാടി. കാഞ്ചിയാർ കെഎസ്ഇബി ലിമിറ്റഡ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിലെ സുരക്ഷാ വാരാചരണ പരിപാടി രാവിലെ ലബ്ബക്കട കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻറ് വിജയകുമാരി ജയകുവാർ ഉദ്ഘാടനം ചെയ്തു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ ജെയ്സി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സാലി ജോളി, KSEB കട്ടപ്പന A.Ex .E സജിമോൻ KJ എന്നിവർ സുരക്ഷാ സന്ദേശം നൽകി. വൈദ്യുതി മേഖല തൊഴിലാളികളും, ഓഫീസർമാരും, പഞ്ചായത്ത് മെമ്പർമാർ ,കുടുംബശ്രീ ഭാരവാഹികൾ ,വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മുഴുവൻ വൈദ്യുതി ഉപഭോക്താക്കളും പൊതുജനങ്ങളും വൈദ്യുതി സുരക്ഷ ശ്രദ്ധയോടെ പാലിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിച്ചു കൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. സബ് എൻജിനീയർമാരായ പ്രദീപ് ശ്രീധരൻ സ്വാഗതവും സുരേഷ് CN എന്നിവർ നേതൃത്വം വഹിച്ചു.