സുഹൃത്തിൻ്റെ ചികിത്സക്ക് സഹായമായി സ്കൂൾ കൂട്ടായ്മയിലെ കൂട്ടുകാർ

കരൾമാറ്റിവക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കഴിയുന്ന ഉപ്പുതറ പടപ്പനക്കൽ എൽദോ എന്ന യുവാവിനാണ് സഹായവുമായി സഹോദരൻ്റെ സുഹൃത്തുക്കൾ എത്തിയത്.എൽദോയുടെ സഹോദരൻ ലിജോയുടെ കൂടെ സെൻ്റ്. ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂളിലെ 2002 SSLC ബാച്ചിലെ സുഹൃത്തുക്കളാണ് അവരുടെ സൗഹൃദ കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണം എറണാകുളത്ത് ആശ്വത്രിയിലെത്തി കൈമാറിയത്.
വിഷ്ണു രാജ് R , അനു മോൻ റ്റി.ജെ , അജേഷ് സി.വി, നിർമ്മൽ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വാട്സാപ്പ് കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ചത്. പെരുമ്പാവൂരിൽ സ്വകാര്യകമ്പനിയിലെ ജോലിക്കാരനായിരുന്ന എൽദോയെ പനിയെ തുടർന്നാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നീട് നടത്തിയ പരിശോധനയിലാണ് കരൾരോഗം സ്ഥിരീകരിച്ചത്.
അടിയന്തിര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവും മൃതസഞ്ജീവനി പോർട്ടലിൽ രജിസ്ട്രർ ചെയ്ത് അനുയോജ്യമായ കരൾ ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം ശസ്ത്രക്രിയക്കും തുടർ ചികിസ്തക്കും മായി 45 ലക്ഷം രൂപ വേണ്ടി വരും. ഇതിനായി സുമനസ്സുകളിൽ നിന്ന് പണം സ്വരൂപിക്കാൻ ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം കണ്ടെത്താനായി നാളെ 27.06.24 വ്യാഴാഴ്ച്ച എല്ലാവരെയും സമീപിക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.104200/ രൂപയാണ് സുഹൃത്തുക്കൾ കൈമാറിയത്.