ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ആനന്ദം ഇല്ലാതാക്കുന്നതെന്നു കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാകേഷ് കമൽ

49-ാം ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കട്ടപ്പന ബ്രാഞ്ച് സമ്മേളനം കട്ടപ്പന ഹെൽത്ത് സർവീസ് സൊസൈറ്റി ഹാളില്‍ വച്ചാണ് നടന്നത്.സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്നും 30 %മുതൽ 40 ശതമാനം വരെ തുക പിടിച്ചു നടപ്പിലാക്കുവാൻ പോകുന്ന ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ആനന്ദം ഇല്ലാതാക്കുന്നതാണെന്നു കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാകേഷ് കമൽ പറഞ്ഞു.
ബ്രാഞ്ച് പ്രസിഡണ്ട് ജെയ്‌സൺ സി ജോൺ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ല പ്രസിഡണ്ട് ഷിഹാബ് പരീത് മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി വിനോദും യാത്രയയപ്പു സമ്മേളനം ജില്ലാ സെക്രട്ടറി,സി എസ് ഷമീറും ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റഗങ്ങളായ ഷാജി ദേവസ്യാ,സി എം രാധാകൃഷ്ണന്‍, സഞ്ജയ് കബീര്‍,ടോണി വർഗീസ് ജില്ലാ ട്രഷറര്‍ സാജു മാത്യു, ഉല്ലാസ് കുമാർ,കെ സി ബിനോയ്,ഡോളി കുട്ടി ജോസഫ്,KGNU ജില്ലാ പ്രസിഡന്റ് ഷിജ എം ആർ എന്നിവര്‍ സംസാരിച്ചു.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പിടിച്ചു വാങ്ങി നടപ്പിലാക്കാൻ പോകുന്ന ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, 19% ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് പദ്ധതിയിലേ അപാകതകൾ പരിഹരിച്ചു നടപ്പിലാക്കുക തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ ബ്രാഞ്ചിന്റെ ഭാരവാഹികളായിരുന്ന സർവീസിൽ നിന്നും വിരമിച്ച കെ പി ജയ്മോൻ, എൻ രവി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും മൊമെന്റോ നൽകുകുകയും ചെയ്തു. പുതിയ ബ്രാഞ്ച് ഭാരവാഹികളായി പ്രസിഡണ്ട് ജെയ്‌സൺ സി ജോൺ, സെക്രട്ടറി ഉല്ലാസ്കുമാർ എം, ട്രഷറര്‍ കെ സി ടൈറ്റസ്,വനിതാ ഫോറം കണ്‍വീനര്‍ ഷൈലജ ഒ ടി എന്നിവരെ തിരഞ്ഞെടുത്തു.