ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ ദിനാചരണം കട്ടപ്പനയിൽ സംഘടിപ്പിച്ചു

ജനസംഘം സ്ഥാപക നേതാവ്, സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വ്യവസായ വകുപ്പ് മന്ത്രി, ഹിന്ദുമഹാസഭ നേതാവ് തുടങ്ങി ഭാരതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച രാജ്യസ്നേഹിയായ നേതാവ് "One Nation, One Constitution,One Symbol " എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച രാജ്യസ്നേഹിയായ വിപ്ലവകാരി ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനാചരണമാണ് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്. അനുസ്മരണ ദിനാചരണ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പി.എൻ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രത്നമ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഡോക്ടർ ശ്യാമപ്രസാദ് മുഖർജി ഭാരതത്തിന് നൽകിയ ചരിത്രപരമായ സംഭാവനയെ സംബന്ധിച്ച് ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ സംസാരിച്ചു. യോഗത്തിൽ ഒ ബി സി മോർച്ച, സംസ്ഥാന കമ്മിറ്റി അംഗം ഷാജി നെല്ലിപറമ്പിൽ , ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. ഷാജി ,മണ്ഡലം ജനറൽസെക്രട്ടറിമാരായ സന്തോഷ് കെ.കെ , ജിമ്മിച്ചൻ ഇളംതുരുത്തി,മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചൽ പുരയിടം, മണ്ഡലം സെക്രട്ടറി , മഹേഷ് കുമാർ, ഏരിയാ പ്രസിഡന്റുമാർ , ഏരിയാ ജനറൽ സെക്രട്ടറിമാർ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.