ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു
ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു.രാജാക്കാട് മൈലാടുംപാറ റൂട്ടിൽ മരം വീണ ഗതാഗതം തടസ്സപ്പെട്ടു.തിങ്കൾക്കാട് കോളനിക്ക് സമീപമാണ് മരം കടപുഴകി റോഡിലേക്ക് വീണത്.ജലനിരപ്പ് ഉയർന്നതിനെ മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



