അന്താരാഷ്ട്ര ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴയിൽ അരങ്ങേറി

Jun 23, 2024 - 13:23
 0
അന്താരാഷ്ട്ര ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴയിൽ അരങ്ങേറി
This is the title of the web page

ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലും വിവിധ ജില്ലാ കായിക അസോസിയേഷനുകളും സംയുക്തമായി അന്താരാഷ്ട്ര ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴയിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളിൽപ്പെട്ട 500 ഓളം കായികതാരങ്ങൾ "Let's Move and Celebrate" എന്ന ഒളിമ്പിക് ദിന സന്ദേശം ഉയർത്തിപ്പിടിച്ച് അണിനിരന്ന ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴ ബ്രാഹ്മിൻസ് ജംഗ്ഷനിൽ വെച്ച് ഇടുക്കി സബ് കളക്ടർ ഡോ: അരുൺ എസ് നായർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ശ്രീ. റോമിയോ സെബാസ്റ്റ്യൻ കായികതാരങ്ങളെ അഭിസംബോധന ചെയ്യുകയും ഒളിമ്പിക് ദീപശിഖ തെളിയിച്ച് കായികതാരങ്ങൾക്കും നാടിനും സമർപ്പിക്കുകയും ചെയ്തു. കൂട്ടയോട്ടം സമാപനസ്ഥലമായ വെങ്ങല്ലൂർ സോക്കർ സ്കൂൾ മൈതാനത്ത് എത്തിച്ചേർന്നപ്പോൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻറെ ഭാരവാഹികളും സോക്കർ സ്കൂൾ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

 ഒളിമ്പിക് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് താരങ്ങൾ എത്തിച്ച ഒളിമ്പിക് ദീപശിഖ ഹോക്കി ഇടുക്കിയുടെ പ്രസിഡൻറ് ശ്രീ. ജിമ്മി മറ്റത്തിപ്പാറ ഏറ്റുവാങ്ങി. തുടർന്ന് കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനുമായ ഡോ: പ്രിൻസ് കെ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വർണ്ണാഭമായ പൊതുസമ്മേളനം ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ശ്രീ. റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

 ഇടുക്കി സബ് കളക്ടർ ഡോ: അരുൺ എസ് നായർ ഐ എ എസ് കായിക താരങ്ങൾക്ക് ഒളിമ്പിക് ദിന സന്ദേശം പകർന്നു നൽകുകയും ജൂലൈയിൽ ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ശരത് യു നായർ, സോക്കർ സ്കൂൾ ഡയറക്ടറും മുൻ സന്തോഷ് ട്രോഫി താരവുമായ ശ്രീ. പി എ സലിം കുട്ടി, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡണ്ടും ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. എൻ രവീന്ദ്രൻ, സംസ്ഥാന നീന്തൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ. ബേബി വർഗീസ്, സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ അംഗം ശ്രീ. പി ഐ റഫീഖ്, സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ. മനോജ് കോക്കാട്, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ. മുഹമ്മദ് ബഷീർ, ദേശീയ റോളർ സ്കേറ്റിംഗ് അസോസിയേഷൻ അംഗം ശ്രീ. ശശിധരൻ, ഹോക്കി കേരള വൈസ് പ്രസിഡൻറ് ശ്രീമതി. മിനി അഗസ്റ്റിൻ, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി അഡ്വ: റീജോ ഡോമി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ അംഗം ഡോ: ബോബു ആൻറണി തുടങ്ങി കായിക- സാമൂഹ്യ- സാംസ്കാരിക മേഖലയിലെ അനവധി വിശിഷ്ട വ്യക്തിത്വങ്ങൾ ആശംസകൾ നേർന്ന് സംസാരിച്ചു.

ഒളിമ്പിക് ദിന കൂട്ടയോട്ടത്തിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും ലഘു ഭക്ഷണപാനീയങ്ങൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ വിതരണം ചെയ്തു. ഒളിമ്പിക് ദിന കൂട്ടയോട്ടത്തിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് കൈത്താങ്ങുമായി തൊടുപുഴ സ്മിത ഹോസ്പിറ്റലിന്റെ മെഡിക്കൽ ടീമും ആംബുലൻസും സജ്ജരായി അനുഗമിച്ചു.

സമ്മേളനത്തിനു ശേഷം ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ നടന്ന ഗോൾ ചലഞ്ചും മത്സരവും ഇടുക്കി ഹാൻഡ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഗോൾ ചലഞ്ചും ഒളിമ്പിക് ദിനാഘോഷത്തിന് മിഴിവേകി. വൈകുന്നേരം നാലുമണിക്ക് ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ വണ്ടമറ്റം അക്വാറ്റിക് സെൻററിൽ നടക്കുന്ന നീന്തൽ മത്സരങ്ങളോടെ ഈ വർഷത്തെ ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് കൊടിയിറങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow