കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന കലിങ്കുകൾ പൂർണമായി പണിയാൻ കരാറുകാർ താമസം വരുത്തുന്നു എന്ന് പരാതി

മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കലിങ്കുകളാണ് പൂർണമായി പണിയാൻ കരാറുകാർ കാലതാമസം ഉണ്ടാക്കുന്നത്. കട്ടപ്പന 20 ഏക്കറിൽ ഭാഗികമായി നിർമ്മിച്ച കലിംങ്ക് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീക്ഷണി സൃഷ്ടിക്കുകയാണ്.
ഐറിഷ് ഓട അടക്കം നിർമ്മിച്ചിരുന്നുവെങ്കിലും വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൻ ഓട കുത്തി പൊളിച്ചു.ഇത് അപകടാവസ്ഥയുടെ ആക്കംകൂട്ടി .ഇവിടെ രൂപപെട്ടിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കാൻ പ്ലാസ്റ്റിക് വള്ളി മാത്രമാണ് വലിച്ചു കെട്ടിയിരിക്കുന്നത്. ഒപ്പം ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും കാരണമാവുകയാണ്.
കലുങ്കിന്റെയും ഓടയുടെയും നിർമ്മാണം പൂർത്തിയാക്കാത്തതിനൊപ്പം സ്വകാര്യ വ്യക്തി കലുങ്കിന്റെ സ്വാഭാവിക രൂപം തടസ്സപ്പെടുത്തി പൈപ്പ് സ്ഥാപിച്ചതിനെതിരെ നടപടിയെടുക്കാനും അധികൃതർ വിമൂഖത കാണിക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്കടക്കം അപകട ഭീക്ഷണി ഉയർത്തുന്ന സാഹചര്യം ഒഴിവാക്കാൻ കലുങ്കിന്റെയും ഓടയുടെയും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണം എന്ന ആവശ്യമായ ശക്തമാകുന്നത്.