പെൻസാക് സിലാത്ത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഇടുക്കി ജില്ല

Jun 23, 2024 - 13:30
 0
പെൻസാക് സിലാത്ത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഇടുക്കി ജില്ല
This is the title of the web page

 വെള്ളനാട്  മിത്രാ നികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന 7- മത് കേരളാ സംസ്ഥാന ജൂനിയർ സംസ്ഥാന പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ മെഡലുകൾകൊയ്ത് ഇടുക്കിജില്ലാ നാല് സ്വർണ്ണം,നാല് വെള്ളി ,മൂന്ന് വെങ്കലം അടക്കം പതിനൊന്ന് മെഡലുകളാണ് ടീം നേടിയത്.ജൂൺ 22,23 തീയതികളിലായി വെള്ളനാട് മിത്രാ നികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന 7 മത് കേരളാ സംസ്ഥാന ജൂനിയർ സംസ്ഥാന പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പ് അരുവിക്കര എം.എൽ.എ അഡ്വ: ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്തോനേഷ്യൻ മാർഷ്യൽ ആർട്ട് ആയ പെൻസാക് സിലാത്ത് നാടിന് അഭിമാനമായ തരത്തിൽ കായികമേഖലക്ക് സംഭാവന നൽകാൻകഴിയുന്ന ഒരു ആയോധനകലയാണ് എന്നദ്ദേഹം പറഞ്ഞു.ഇതിനോടകം തന്നെ പ്രചാരമേറിയഈ ആയോധനകല ഓൾഇന്ത്യൻ യൂണിവേഴ്സിറ്റി ഗെയിംസ്,ഓൾഇന്ത്യൻ പോലീസ്ഗെയിംസ്,നാഷ്ണൽ ഗെയിംസ്,ഇന്ത്യൻബീച്ച്ഗെയിംസ്,ഖേലോ-ഇന്ത്യൻഗെയിംസ്,നാഷ്ണൽ ഫെഡറേഷൻ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ പ്രധാന ഇനമാണ്.

ഇന്ത്യയിൽ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ, മിനിസ്റ്റിറിഓഫ് യൂത്ത് അഫേഴ്സ് തുടങ്ങിയവയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നു.ചാമ്പ്യൻഷിപ്പ് ഞാറാഴ്ച സമാപിച്ചു.ഇതാദ്യമായാണ് പെൻസാക് സിലാത്ത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇടുക്കി ടീം പങ്കെടുക്കുന്നത് ഇടുക്കി ജില്ലക്കു വേണ്ടി എഴുകുംവയൽ കരാട്ടെ ടീം മിക്ച്ച പ്രകടനം കാഴ്ചവെച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow