ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കുമളിയിൽ നടന്നു

സർക്കാർ - പൊതുമേഖല സ്ഥാപനകളിൽ തൊഴിൽ പരിചയത്തിൻ്റെ അടിസ്ഥാനത്തിൽ PSC വഴി നിയമനം നടത്തണമെന്നും,ജനങ്ങൾക്ക് ഭീഷണിയായി വന്യമൃഗശല്യം വർദ്ധിച്ചു വരികയാണ്. ഇതിന് അടിയന്തിരപരിഹാരം കാണണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കുമിളിയിൽ വച്ച നടന്ന എ.കെ.ടി.എ. സംസ്ഥാനവാർഷിക കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.കാർത്തികേയൻ വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു.
14 ജില്ലകളിൽ നിന്നായി 360 പ്രതിനിധികൾ പങ്കെടുത്തു. കൺവൻഷനിൽ സംസ്ഥാന നേതാക്കളായ എം.കെ. പ്രകാശൻ, ജി.സജീവൻ, എ.എസ്.കുട്ടപ്പൻ, എസ്.സതികുമാർ, ഇടുക്കി ജില്ലാ സെക്രട്ടറി ബി.മനോഹരൻ .കെ.വി.രാജു, റ്റി.കെ.സുനിൽകുമാർ, വി.ജെ.ജോർജ് എന്നിവർ സംസാരിച്ചു.