ദേശീയ ദുരന്തനിവാരണ സേന ഇടുക്കിയിൽ

Jun 22, 2024 - 11:10
 0
ദേശീയ ദുരന്തനിവാരണ സേന ഇടുക്കിയിൽ
This is the title of the web page

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി മുപ്പത്തിയഞ്ച് അംഗ ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കലക്ടറേറ്റിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്ജ്, എ ഡി എം ബി ജ്യോതി എന്നിവർ ചേർന്ന് സ്വീകരിച്ചു.

 കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. വെളാപ്പാറയിലെ വനംവകുപ്പിന്റെ ഐ ബി യും ഡോർമെറ്ററിയുമാണ് തത്കാലം ബേസ് ക്യാമ്പായി പ്രവർത്തിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow