നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു
സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് സംഘടിപ്പിച്ചു വരുന്നത് ചികിത്സാ സഹായം,വിദ്യാഭ്യാസ സഹായം സാമ്പത്തിക സഹായം തുടങ്ങി നിരവധി സേവന പ്രവർത്തങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത് കഴിഞ്ഞ അധ്യയന വർഷത്തിൽ നിരവധി നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു.
വിദ്യാഭ്യാസ സഹായങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വർഷവും സംഘടനയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്‌തത്, ആദ്യഘട്ടമെന്ന നിലയിൽ ഉടുമ്പൻചോല ഗവ. തമിഴ് മീഡിയം യു പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്‌തിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് രണ്ടാം ഘട്ടമെന്ന നിലയിൽ ശാന്തൻപാറ പഞ്ചായത്ത് എൽ പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്‌തത് നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് സംസ്ഥാന പ്രസിഡന്റ് അനാർക്കലി ഉണ്ണി വിതരണ ഉത്‌ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ജോഷി കന്യാകുഴി,ജില്ലാ ജനറൽ സെക്രട്ടറി കെ എം ജോണി,വർക്കിങ്ങ് പ്രസിഡന്റ് ജോയി ജോസഫ്,എസ് എൻ പിള്ള,സാജു നാരായണപിള്ള,ശിവൻ,കെ റ്റി സുരേഷ്,അർജുൻ ഷിജു,വേലുസ്വാമി,എ സുൽത്താൻ ഇബ്രാഹിം അദ്ധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.