വെള്ളയാംകുടി സരസ്വതി വിദ്യാപീഠം വിദ്യാലയവും കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി പത്താമത് അന്തർദേശീയ യോഗ ദിനവും സംഗീത ദിനവും ആചരിച്ചു
വെള്ളയാംകുടി സരസ്വതി വിദ്യാപീഠം വിദ്യാലയവും കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി പത്താമത് അന്തർദേശീയ യോഗ ദിനവും സംഗീത ദിനവും ഒന്നിച്ച് ആചരിച്ചു.ശ്രീമതി അമ്പിളി കെ കെ (ASI -വനിത ഹെൽപ്പ് ലൈൻ കട്ടപ്പന) ഉദ്ഘാടകയായി എത്തിയ ചടങ്ങിൽ വിദ്യാലയ മാനേജർ ശ്രീ എം ടി ഷിബു അധ്യക്ഷത വഹിച്ചു. തുടർന്ന് ശ്രീ സാബുമോൻ എം സി (വിമുക്തി നോഡൽ ഓഫീസർ കട്ടപ്പന) ഇന്ന് യുവതലമുറയ്ക്ക് വെല്ലുവിളിയായി മാറുന്ന ലഹരിയുടെയും അവയുടെ ദൂഷ്യവശങ്ങളെയും ചൂണ്ടിക്കാട്ടി ബോധവൽക്കരണ ക്ലാസ്എടുത്തു.
മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന യോഗയുടെ പ്രാധാന്യത്തെപ്പറ്റി ശ്രീ കൃഷ്ണകുമാർ (ബ്രഹ്മകുമാരീസ് ) മുഖ്യപ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി സരിഗ സോജന്റെ ദേവി കീർത്തനം ചടങ്ങിന് കൂടുതൽ മാധുര്യം ഉളവാക്കി. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വിദ്യാലയ പ്രതിനിധികളായി പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർത്ഥികളായ സരിഗ സോജൻ ലക്ഷ്മി അജിത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് അനിൽ എന്നിവർക്ക് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
യോഗദിനത്തിന്റെ ഭാഗമായി അരങ്ങേറിയ യോഗ ഡാൻസ് വളരെ മികവേറിയതായിരുന്നു .വിദ്യാലയത്തിൽ എത്തിച്ചേർന്ന വിശിഷ്ട അതിഥികൾ അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ എന്നിവരും ചേർന്ന് യോഗാസനങ്ങളും ധ്യാനവും അതിൻ്റെ മുറയ്ക്ക് ചെയ്തു. വിദ്യാലയ യോഗ പ്രമുഖ് ശ്രീമതി സിനിമോൾ എം എസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.