പണ്ഡിതർ വിളക്കത്തല നായർസഭ സംസ്ഥാന ബോർഡ് മീറ്റിംഗ് കട്ടപ്പനയിൽ നടന്നു. ജില്ലയിൽ 2024 2025 അധ്യായന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളേ യോഗത്തിൽ അനുമോദിച്ചു

പണ്ഡിതർ വിളക്കിത്തല നായർ കട്ടപ്പന കരയോഗം ഹാളിൽ വച്ചാണ് നേതൃയോഗം സംഘടിപ്പിച്ചത്. പി വി എൻ എസ് സംസ്ഥാന പ്രസിഡണ്ട് വി. എൻ. അനിൽ കുമാർ ഉത്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻറ് രവിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം മഹിളാസമാജം സംസ്ഥാന അധ്യക്ഷ രാധാമണി അവാർഡ് ദാനം നിർവഹിച്ചു.
നമ്മുടെ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക തീർത്ത മുടക്കം കൂടാതെ വിതരണം ചെയ്യണമെന്നും ഇതിനാവശ്യമായ തുക ഓരോ വർഷത്തെയും ബജറ്റിൽ വകയിരുത്തണമെന്നും ഒബിസി സമുദായങ്ങൾക്ക് ഉണ്ടായിരുന്ന 10 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്നും അവാർഡ് ദാനം നടത്തിയ മഹിളാസമാജം അധ്യക്ഷ ആവശ്യപ്പെട്ടു.
ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥ ഭരണ തലങ്ങളിൽ അർഹമായ അവസരം ലഭിക്കുന്നില്ലെന്നും കേന്ദ്ര ഗവൺമെൻറ് അനുവദിക്കുന്ന ഒബിസി ആനുകൂല്യം ഒബിസിയിലെ സംഘടിത സമുദായങ്ങൾ നേടിയെടുക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ശരത് കുമാർമുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ ഷൈൻ. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രദീപ് കോട്ടയം, സംസ്ഥാന സെക്രട്ടറിമാരായ എസ്. രാജഗോപാൽ,ദിലീപ് കുമാർ പി.ടി.,വൈസ് പ്രസിഡണ്ട് പി എസ് ശിവരാമൻ. മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് രാധാമണി സോമൻ,സംസ്ഥാന ഓർഗനൈസിംഗ്സെക്രട്ടറി ബിനു എസ്,പി.വി.എൻ.എസ്. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് അരവിന്ദ് പരമേശ്വരൻ,ഇടുക്കി ജില്ല ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ കെ കുടിവേലിൽ എന്നിവർ അനുമോദന ചടങ്ങിൽ സംസാരിച്ചു.
പരിപാടികൾക്ക് ഓമന മുരളി,പിഎസ് ശിവരാമൻ, അമ്പിളി സജി, സിന്ധു ഷിബു, തുടങ്ങിയവർ നേതൃത്വം നൽകി.അനുമോദന ചടങ്ങിൽ ഇടുക്കി ജില്ലയിലെ എല്ലാ കരയോഗങ്ങളിലും നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്തു.