കട്ടപ്പന നഗരസഭ 25ാം വാർഡിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ,നഗര സഭ 25ാം വാർഡിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. 25 ആം വാർഡ് കൗൺസിലർ മനോജ് മുരളിയുടെ നേതൃത്വത്തിൽ വിജയാരവം 2024എന്ന പേരിലാണ് അനുമോദനയോഗം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വാർഡ് കൗൺസിൽ മനോജ് മുരളി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി, ഷാജി വെള്ളംമാക്കൽ , ശാന്തമ്മ മണി, സജി കോലോത്ത്, ടോമി തയ്യിൽ, ഷൈല ബാബു, ജ്യോതി സാജു, ഓമന ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.