ഡി ഇ ഒ യുടെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം - കെ. പി. എസ്. ടി. എ

Jun 17, 2024 - 09:27
 0
ഡി ഇ ഒ യുടെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം - കെ. പി. എസ്. ടി. എ
This is the title of the web page

കട്ടപ്പന ഡി ഇ ഒ ഓഫീസിലെത്തുന്ന അധ്യാപകരെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഡി ഇ ഒ യുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമന അംഗീകാരങ്ങൾ മുട്ടായുക്തിപറഞ്ഞു താമസിപ്പിക്കുകയും അന്വേഷിച്ചെത്തുന്ന അധ്യാപകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനങ്ങൾ തുടർക്കഥയാവുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞ ദിവസം നിയമന അംഗീകാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയ വലിയ തോവാള സ്കൂളിലെ അധ്യാപികയോട് മോശമായി പെരുമാറുകയും തുടർന്ന് അധ്യാപിക കുഴഞ്ഞ് വീഴുകയും ഉണ്ടായി. ഇത്തരം ധിക്കാരപരമായ നടപടികളുമായി മുന്നോട്ട് നീങ്ങിയാൽ ശക്തമായ സമരപരിപാടികളുമായി കെ പി എസ് ടി എ രംഗത്തിറങ്ങുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

ജില്ലാ പ്രസിഡൻ്റ് ആറ്റ്‌ലി വി.കെ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി പി.എം നാസർ ഉദ്ഘാടനം ചെയ്തു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജോയ് മാത്യു, ജോർജ് ജേക്കബ്,സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ , ജില്ലാ ട്രഷറാർ ജോസ് കെ സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോയി ആൻഡ്രൂസ്, സജി മാത്യു,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗബ്രിയേൽ പി. എ,സതീഷ് വർക്കി, ആനന്ദ് കോട്ടിരി ജയ്സൺ സ്കറിയ, ജിനോ മാത്യു, അനീഷ് ആനന്ദ്, ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow