മുനിയറ - മുള്ളരിക്കുടി റോഡിൽ ഗതാഗതം നിലച്ചു

മുനിയറ മുള്ളരിക്കുടി റോഡിൻ്റെ ദുർഘടാവസ്ഥ തുടരുന്നു.കൊന്നത്തടി പഞ്ചായത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ മുള്ളരിക്കുടി പെരിഞ്ചാംകുട്ടി കട്ടപ്പന ഭാഗത്തേക്ക് പോകുന്നതിനായി ആശ്രയിച്ചിരുന്ന എളുപ്പ മാർഗ്ഗമായിരുന്ന മുനിയറ മുള്ളരിക്കുടി റോഡ് യാത്രായോഗ്യമല്ലാതായി.
സ്ക്കൂൾ വാഹനങ്ങളും ഒരു ബസ്സും നൂറു കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഈ റോഡിൻ്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. കൊടും കയറ്റവും വളവും കുത്തിറക്കവുമുള്ള മുനിയറയിൽ നിന്നും മുന്നൂറു മീറ്റർ സമീപത്തായാണ് റോഡ് പൂർണമായും തകർന്നത്.റോഡു തകർന്നതിനു സമീപത്തുള്ള വളവിൽ അപകടങ്ങളു മുണ്ടായിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.