മികച്ച നാടകകൃത്യനുള്ള അവാർഡ് ലഭിച്ച കെ .സി ജോർജ്ജിനെ സി.പി.ഐ.എം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ കെ .സി ജോർജ് മികച്ച നാടകരചയ്താവിനുള്ള അവാർഡിന് അർഹനായത്. ജില്ലയ്ക്ക് തന്നെ വലിയ അഭിമാനമായ കെ സി ജോർജിനെ സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഉടുമ്പൻചോല എം.എൽ. എ എം. എം മണി മെമെന്റോ നൽകി കെ.സി ജോർജിനെ അനുമോദിച്ചു.സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, എംസി ബിജു,ടോമി ജോർജ് ,കെ എൻ വിനീഷ് കുമാർ,സി ആർ മുരളി ,തുടങ്ങിയവർ പങ്കെടുത്തു.

