ഇടുക്കി പേപ്പാറയിൽ എയർ സ്ട്രിപ്പ് പണിയുന്നതിനുള്ള സർവ്വേ ആരംഭിക്കുന്നു

ഫ്രണ്ട്സ് ഓഫ് കട്ടപ്പന കഴിഞ്ഞ ഒൻപത് വർഷമായി ഇടുക്കി ജില്ലയിലെ ഇരുപത്തഞ്ചിലധികം സ്‌കൂളുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അറിവ് പകരാൻ ആശ്രയമാകാം.വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ 25 ഓളം സ്കൂളുകളിലെ അധ്യാപകരെയാണ് ഏൽപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് ഒപ്പം ഇടുക്കിയുടെ നാനാവിധ മേഖലകളിലും വികസനം നടന്നുവരികയാണ്. ഇടുക്കി പേപ്പാറയിൽ എയർ സ്ട്രിപ്പ് പണിയുന്നതിനുള്ള സർവ്വേ ആരംഭിക്കുന്നുവെന്നും പരിശോധനയ്ക്കും തയ്യാറെടുപ്പിനുമുള്ള നിർദ്ദേശങ്ങൾ നൽകിയെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ പറഞ്ഞു.
പരിപാടിയിൽ മികച്ച നാടകകൃത്യത്തിനുള്ള അവാർഡ് ജേതാവ് കെ സി ജോർനിനെയും, എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശരണ്യ മോഹനനെയും അനുമോദിച്ചു. ഒപ്പം വിദ്യാർത്ഥികൾക്കായി മിൽമ ലഭ്യമാക്കിയ മധുര പലഹാരങ്ങളുടെ വിതരണവും നടന്നു.ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.ആർ സജി,നഗരസഭ കൗൺസിലർ ഷാജി കൂത്തോടി, രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി വിശ്വനാഥൻ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ,ചാരിറ്റി വിഭാഗം ചെയർമാൻ ടോമി ആനിക്കാമുണ്ട,കൺവീനർ ജാക്സൺ സ്കറിയ,ഹൊറൈസൺ മോട്ടോഴ്സ് ജനറൽ മാനേജർ പവിത്രൻ വി. മേനോൻ,ആൻസൺ ചിറ്റ്സ് ബ്രാഞ്ച് മാനേജർ പോൾ മാത്യൂ, ഹെഡ്മിസ്ട്രസ് ശാരദ ദേവി.എം, പി.ടി.എ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.