തോപ്രാംകുടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ, മേലേചിന്നാർ ശാഖക്ക് മുൻപിൽ യു.ഡി.എഫിൻ്റെ ധർണ്ണ
തോപ്രാംകുടി സർവ്വീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപതുക തിരിച്ചു നൽകാത്ത വിഷയവും, ബിനാമി വായ്പകൾവഴി ഭരണസമിതിയും ഇടതുപക്ഷ പ്രവർത്തകരും പണം തട്ടിയെടുത്തതിനേ സംബന്ധിച്ചുള്ള ഉന്നതല അന്വേഷണവും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് വാത്തി കൂടി മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ബാങ്കിൻ്റെ മേലേ ചിന്നാർ ശാഖയ്ക്ക് മുൻപിൽ നടത്തിയ ധർണ്ണ ഇടുക്കി ഡി.സി.സി. വൈസ് പ്രസിഡൻ്റ് മുകേഷ് മോഹൻ ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്സ് വാത്തിക്കുടി മണ്ഡലം പ്രസിഡൻ്റ് സാജു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നോബിൾ ജോസഫ്, സി.എം.പി. സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചേനക്കര, ഡി.സി.സി. സെക്രട്ടറിമാരായ ജെയ്സൺ കെ. ആൻ്റണി, അഡ്വ. കെ.ബി. സെൽവം , മറ്റ് നേതാക്കളായ ഷൈനി സജി, അഡ്വ. എബി തോമസ്, വി.എ. ഉലഹന്നാൻ, തങ്കച്ചൻ കാരക്കാ വയലിൽ, ടോമി തെങ്ങുംപിള്ളിൽ, ജോസ്മി ജോർജ്, അഡ്വ. കെ.കെ. മനോജ്, വിജയകുമാർ മറ്റക്കര , സെബാസ്റ്റ്യൻ മ്ലാക്കുഴി, ബിജുമോൻ തോമസ്, വിനോദ് ജോസഫ് അഭിലാഷ് ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു.