വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ ചന്ദ്രവനം ഭാഗത്ത് റോഡിൽ രൂപപെട്ട വലിയകുഴിയിൽ വെള്ളം നിറഞ്ഞതോടെ അപകടക്കെണിയായി മാറുന്നു

May 31, 2024 - 14:24
 0
വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ ചന്ദ്രവനം ഭാഗത്ത് റോഡിൽ രൂപപെട്ട വലിയകുഴിയിൽ വെള്ളം നിറഞ്ഞതോടെ അപകടക്കെണിയായി മാറുന്നു
This is the title of the web page

കാലങ്ങളായി യാത്രാ ദുരിതം പേറുന്ന വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ ചന്ദ്രവനം ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ ശക്തമായ മഴ പെയ്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് വാഹന കാൽനടയാത്രികർക്ക് അപകടക്കെണിയായി മാറിയിരിക്കുന്നത് . ഇതു വഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രികരും ചെറുവാഹന യാത്രികരുമാണ് അപകടത്തിൽ പെടുന്നത് . കഴിഞ്ഞ ദിവസം വെള്ളക്കെട്ട് നിറഞ്ഞ കുഴിയിൽ പെട്ട് ഒരു ബൈക്ക് യാത്രികന് അപകടം സംഭവിച്ചതിലൂടെ ബൈക്ക് യാത്രികന്റെ കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു . റോഡിന്റെ ഈ ഭാഗത്തെ കുഴിയുടെ വ്യാപ്തി മനസിലാക്കി പ്രദേശവാസികൾ യാത്ര ചെയ്യുമ്പോൾ വഴിപരിചയമില്ലാത്ത വാഹന യാത്രികരാണ് ഏറെയും അപകടത്തിൽ പെടുന്നതെന്നും പ്രദേശവാസികൾ പറയുന്നു.കൂടാതെ ഇതു വഴി വാഹനങ്ങൾ കടന്നുപോവുന്ന സമയം കുഴിയിലെ ചെളിവെള്ളം സമീപത്തെ വീടുകളിലേക്ക് തെറിക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പ്രദേശവാസികൾ പരാതി അറിയിച്ചു.

ഏകദേശം ഒരടിയോളം വ്യാപ്തി വരുന്ന കുഴിയിൽ വെള്ളക്കെട്ട് നിറഞ്ഞ തോടെ രാത്രികാലങ്ങളിൽ ഇതുവഴി എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും . റോഡിന്റെ ഈ അവസ്ഥയുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതരെ അറിയിക്കുന്ന പക്ഷം തങ്ങൾ പുറം പോക്കിൽ താമസക്കാരാണ് എന്ന അധിക്ഷേപമാണ് ഉണ്ടാവുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.മഴ ശക്ത്മാവുന്നതിന് മുന്നോടിയായി വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ചന്ദ്ര വനം ഭാഗത്തെ റോഡിലെ ഈ വലിയ കുഴി മൂടി യാത്രാ ദുരിതം പരിഹരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും വാഹന യാത്രികരും മുൻപോട്ട് വയ്ക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow