കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ മെയ് 31 പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ പുതിയ ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ക്യാമ്പയിനിങ്ങ് നടത്തി

May 31, 2024 - 13:24
 0
കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ  ആഭിമുഖ്യത്തിൽ മെയ് 31 പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ പുതിയ ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ക്യാമ്പയിനിങ്ങ് നടത്തി
This is the title of the web page

കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ മെയ് 31 പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ പുതിയ ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ക്യാമ്പയിനിങ്ങ് നടത്തി . കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിലെ യുവജനങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബിനു ശേഷം കട്ടപ്പന ഫൊറോന എസ്.എം.വൈ എം പ്രസിഡന്റ് അലൻ എസ്. പുലിക്കുന്നേൽ സ്വാഗതം ആശംസിച്ച് സംസാരിച്ചു. എക്സൈസ് ഓഫീസർ സാബു മോൻ എം സി അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകി സംസാരിച്ച് ഉദ്ഘാടനം ചെയ്തു.

 കട്ടപ്പന ഫൊറോന എസ് എം വൈ എം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി ആശംസകൾ നേർന്നു സംസാരിച്ചു. പുകവലി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സമ്മേളനത്തിന് കട്ടപ്പന എസ്എംഐയും വൈസ് പ്രസിഡണ്ട് റ്റെസാ വിനോദ് നന്ദി അർപ്പിച്ച് സംസാരിച്ചു. സെന്റ് ജോർജ് ഫൊറോന പള്ളി അസി. വികാരി ഫാ. ഷിബിൻ മണ്ണാറത്ത്, എക്സൈസ് ഓഫീസർ അബ്ദുൽസലാം, ഫൊറോനാ ഭാരവാഹികളായ അപ്പിതാ സൂസൻ ടോം കൽതൊട്ടി യൂണിറ്റ് പ്രസിഡന്റ് ചെറിയാൻ എന്നിവർ പ്രോഗ്രാമിന്‌ നേതൃത്വം നൽകി. പുകവലിക്കെതിരെയുള്ള ജാഗ്രതയും സന്ദേശവും സമൂഹത്തിന് നൽകിക്കൊണ്ടുള്ള പുകവലി വിരുദ്ധ ക്യാമ്പയിനിങ്ങിൽ അൻപതോളം യുവജനങ്ങൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow