ഇടുക്കി തടിയമ്പാട് ടൗണിൽ ബസ്റ്റാൻഡ് എന്ന ആവശ്യത്തിന് ഇനിയും പരിഹാരം ഇല്ല

May 27, 2024 - 13:54
 0
ഇടുക്കി തടിയമ്പാട് ടൗണിൽ ബസ്റ്റാൻഡ് എന്ന ആവശ്യത്തിന് ഇനിയും പരിഹാരം ഇല്ല
This is the title of the web page

ഇടുക്കി ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന തടിയമ്പാട് ടൗണിൽ ആണ് ബസ്റ്റാൻഡ് എന്ന സ്വപ്നം ഇനിയും അവശേഷിക്കുന്നത്. ദേശീയപാതയുമായ് ബന്ധപ്പെട്ട് കിടക്കുന്ന ടൗണിൽ ഏറെ തിരക്കും ഉള്ളതാണ്.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ പൊതുജനങ്ങൾക്ക് ബസ്സ് കാത്തിരിക്കുന്നതിനോ യാതൊരുവിധ സൗകര്യങ്ങളും ഇല്ല.

ഇത് മനസ്സിലാക്കി ആണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഇവിടെ ബസ്സ് സ്റ്റാഡ് എന്ന ആവശ്യം അംഗികരിച്ചത്.ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും സ്ഥലം വാങ്ങുന്നതിന് വ്യാപാരികൾ ഉൾപ്പെടെ പണം സ്വരൂപിച്ച് നൽകി.എന്നാൽ കാലങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ എങ്ങും എത്തിയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബസ്‌ സ്റ്റാൻഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജില്ലാ ആസ്ഥാനത്തെ വാണിജ്യ കേന്ദ്രം കൂടി ആയ തടിയമ്പാട് ടൗൺ വിയർപ്പ് മുട്ടുകയാണ്.ടൗണിൽ പൊതു ശൗചാലയം ഇല്ലാത്തതും, കാലവർഷം ആയതിനാലും പൊതുജനങ്ങൾ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow