വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ഇടുക്കിയിലെ കല്ലാർകുട്ടി,പാംബ്ല ഡാമുകൾ തുറക്കും. അണക്കെട്ടുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി

May 25, 2024 - 07:07
 0
വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ഇടുക്കിയിലെ  കല്ലാർകുട്ടി,പാംബ്ല ഡാമുകൾ തുറക്കും. അണക്കെട്ടുകൾ  തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി
This is the title of the web page

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ഇടുക്കിയിലെ കല്ലാർകുട്ടി,പാംബ്ല ഡാമുകൾ തുറക്കും. അണക്കെട്ടുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംമ്പ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. 

രാത്രിയിൽ ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തമായിരുന്നു. എന്നാൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർദ്ധനയില്ല. അതിനാൽ മഴയുടെ അളവ് നോക്കിയാകും അണക്കെട്ടുകൾ തുറക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow