കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ ഔട്ട് ലറ്റിനു മുൻപിൽ പഞ്ചസാര സമരം നടത്തി

സംസ്ഥാനത്തൊട്ടാകെ സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് നേരിടുകയാണ്. ഇതിനുപുറമെ വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാരിനെതിരായി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി സപ്ലൈക്കോ ഔട്ട് ലറ്റിനു മുൻപിൽ വ്യത്യസ്തമായ പഞ്ചസാര സമരം നടത്തി.
സപ്ലൈക്കോയിൽ സാധനം വാങ്ങാനെത്തിയവർക്ക് സൗജന്യമായി പഞ്ചാരകിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് സമര പരിപാടി സംഘടിപ്പിച്ചത്.കുമിളി മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷധ വഹിച്ച സമര പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ഷാജി പയ്‌നേടത്തു ഉദ്ഘാടനം ചെയതു.കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്റോബിൻ കാരകാട്ട്, നേതാക്കളായ ബിജു ദാനിയൽ, സിറിൽ യോഹന്നാൻ, ഷൈലജ ഹൈദ്രോസ് എന്നീവർ സമരപരിപാടിയിൽ പ്രസംഗിച്ചു.