ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറയിൽ ഡെങ്കിപനി വ്യാപകം
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറയിലാണ് ഡെങ്കി പനി വ്യാപകമായി പടർന്ന് പിടിച്ചിരിക്കുന്നത്.തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന പാലംപൂപ്പാറ,എസ്റ്റേറ്റ് പൂപ്പാറ മേഖകൾ ഉൾപ്പെടുന്ന 11,12 വാർഡുകളിലാണ് വ്യാപകമായി പനി പടർന്ന് പിടിച്ചിരിക്കുന്നത്. ഇരുപതിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. പനി വ്യാപകമായതോടെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും.
രോഗപ്രതിരോധ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പൂപ്പാറയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.11,12 വാർഡുകളിലെ പ്രദേശവാസികൾക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ രോഗ നിർണ്ണയം നടത്തുകയും മഴക്കാലരോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയുകയും ചെയ്‌തു.
രോഗ വ്യാപനം തടയുന്നതിനായി മെഡിക്കൽ ക്യാമ്പ്,ഡ്രൈഡേ,ശുചികരണ പ്രവർത്തങ്ങൾ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തങ്ങൾ ഏകോപിച്ചു വരുകയാണ് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് പറഞ്ഞു.പ്രതിരോധ പ്രവർത്തങ്ങളിലൂടെ രോഗ വ്യാപനം നിയത്രണ വിദേയമായാതായിട്ടാണ് അധികൃതർ നൽകുന്ന വിവരം. വരും ദിവസങ്ങളിൽ മൊബൈൽ ക്ലിനിക്കിന്റെ സേവനം പ്രയോജനപെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.






