കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു

May 18, 2024 - 14:35
 0
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു
This is the title of the web page

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു.മാലിന്യമുക്ത നവ കേരളം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച മെഗാ ക്ലീനിങ്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ ഉദ്ഘാടനം ചെയ്തു.മഴക്കാല രോഗങ്ങളെ അകറ്റിനിർത്തുന്നതിനൊപ്പം, കാലവർഷത്തിനു മുമ്പേ പരിസരങ്ങൾ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാലിന്യമുക്ത നവകേരളം എന്ന പേരിലാണ് കാഞ്ചിയാറിൽ ശുചീകരണ പ്രവർത്തനം നടന്നത്. ശുചീകരണത്തിന്റെ ആദ്യഘട്ടം എന്നോണം പഞ്ചായത്തിന്റെ പരിസരങ്ങളാണ് വൃത്തിയാക്കിയത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.പരിസരങ്ങളിലെ കാട് വെട്ടി വൃത്തിയാക്കുന്നതിനൊപ്പം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്കരിച്ചു.

ശുചീകരണ പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസ് , സുജിത്വ മിഷൻ റിസോഴ്സ്‌ പേഴ്സൺ ബിജി മോൾ വർഗീസ്, നോഡൽ ഓഫീസർ അനിജ ആർ, പഞ്ചായത്ത് അംഗങ്ങളായ റോയ് എവറസ്റ്റ്, സന്ധ്യ ജയൻ , തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ , പൊതുജനങ്ങൾ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow