ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക,കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക,കൃഷി നാശത്തിന് നഷ്ടപരിഹാരം അനുവദിക്കുക,ഇടുക്കി ജില്ലാ പാക്കേജ് കാർഷിക മേഖലയിൽ ചിലവഴിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യു ഡി എഫ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നും ഉണങ്ങിയ ഏല ചെടികളുംമായി വില്ലേജ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് ശേഷം നടന്ന ധർണ്ണ സമരം കെ പി പി സി മീഡിയ വക്‌താവ് അഡ്വ സേനാപതി വേണു ഉത്‌ഘാടനം ചെയ്‌തു.യു ഡി എഫ് മണ്ഡലം കമ്മറ്റി ചെയർമാൻ ജോസ് കണ്ടത്തിൻകര,മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്,ഡി സി സി അംഗം ഷാജി കൊച്ചുകരൊട്ട്,ബോസ് പി മാത്യു,റ്റി എസ് ഹസൻ,ഡെയ്‌സി ജോയി,മഞ്ജു ബിജു,ജോർജ് വാഴക്കാല,അമൽ,സുനിൽ വരിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

