കട്ടപ്പന വെള്ളയാംകുടിയിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടം

കട്ടപ്പന വെള്ളയാംകുടി റോഡിൽ ഹോട്ടൽ വിൻസ് സ്പോർട്ടിന്റെയും സെറ കർട്ടൻസിന്റെയും സമീപം ആണ് അപകടം ഉണ്ടായത്.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിവന്ന ചരലിൽ കയറിയാണ് സ്കൂട്ടി മറിഞ്ഞത്. ഈ സ്കൂട്ടിക്ക് പുറകേ വന്ന രണ്ട് ബൈക്കുകളും കല്ലിൽ കയറി മറിയുകയായിരുന്നു. പരിക്കേറ്റവരേ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.