കട്ടപ്പന താലൂക്ക് ആശുപത്രിയിൽ മഴയത്ത് ചെളിവെള്ളം ഒലിച്ചു കയറുന്നതോടെ ഓ പ്പി യുടെ അടക്കം പ്രവർത്തനം താറുമാറാകുന്നു

കട്ടപ്പന നഗര സഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയാണ് മഴ പെയ്യുന്നതോടെ ചെളിവെള്ളത്തിൽ നിറയുന്നത്. മഴ പെയ്യുന്ന സാഹചര്യത്തിൽ ചെളിവെള്ളം ഒഴുകി പോകാൻ ഉള്ള കൃത്യമായ ഡ്രയിനേജിന്റെ അഭാവമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴ പെയ്യുമ്പോൾ മഴവെള്ളം ആശുപത്രിക്കകത്തേക്ക് കയറുന്ന സ്ഥിതിയാണുള്ളത്. ഇതോടെ ആശുപത്രിയുടെ ഓ പി വിഭാഗത്തിന്റെ പ്രവർത്തനം അടക്കം താറുമാറാകുകയാണ്.
വിഷയത്തിൽ നഗരസഭ നിരുത്തരവാദിത്വപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.നഗരസഭ കൗൺസിലിൽ അടക്കം വിഷയം ഉന്നയിച്ചെങ്കിലും നഗരസഭ, കെട്ടിടം നിർമ്മിച്ച പൊതുമരാമത്ത് വകുപ്പിനേ പഴിചാരുകയാണ് ,എന്നാൽ രോഗികളുടെയും ആശുപത്രിയിൽ എത്തുന്നവരുടെയും പ്രതിസന്ധി കണക്കിലെടുത്ത് അടിയന്തര ഗൗരവത്തോടെ പരിഹാരം കാണാൻ നഗരസഭ തയ്യാറാകണം എന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്.
ആശുപത്രിയുടെ ഓ പി വിഭാഗം പ്രവർത്തിക്കുന്ന ഭാഗങ്ങൾ, രോഗികൾ കിടക്കുന്ന വാർഡിന്റെ പരിസരങ്ങൾ, ആശുപത്രിയുടെ വിവിധ പാസേജുകൾ എന്നിവിടങ്ങളിലാണ് ചെളിവെള്ളം എത്തുന്നത്. വിഷയം പരിഹരിക്കാത്ത പക്ഷം കാലവർഷം ആകുന്നതോടെ വലിയ പ്രതിസന്ധിയാവും താലൂക്ക് ആശുപത്രി നേരിടേണ്ടി വരിക.