കടുത്ത വേനലിൽ വ്യാപക കൃഷി നാശം സംഭവിച്ച കുമളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി

1986-ലെ കടുത്ത വരൾച്ചയ്ക്ക് ശേഷമാണ് കൊടും വേനലിൽ സംസ്ഥാനത്തുണ്ടായ വ്യാപക കൃഷി നാശത്തിനൊപ്പം ഇടുക്കി ജില്ലയിലും വലിയ തോതിൽ കൃഷി നാശം സംഭവിച്ചത് . കടുത്ത വേനൽ ചൂടിൽ ജില്ലയ്ക്ക് തിരിച്ചടി നേരിട്ടത് ഏലം കൃഷി മേഖലയിലായിരുന്നു . ജില്ലയിൽ ഉണ്ടായ കൃഷി നാശനഷ്ടങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയിൽ എത്തിയതിന്റെ ഭാഗമായാണ് വ്യാപക ഏലകൃഷി നാശം സംഭവിച്ച കുമളി വെള്ളാരംകുന്നിലും മന്ത്രി സന്ദർശനം നടത്തിയത് .
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനൊപ്പം മന്ത്രി പി പ്രസാദ് കുമളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളാരംകുന്ന് പ്രദേശത്തെ ഏതാനും ഏലത്തോട്ടങ്ങളിൽ സന്ദർശനം നടത്തി . ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന പ്രകാരം ഉള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുവാൻ തക്ക നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മന്ത്രിP പ്രസാദ് പറഞ്ഞു .
കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനൊപ്പം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പീരുമേട് എംഎൽഎ വാഴൂർ സോമൻ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറണാകുന്നേൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ഏലം കൃഷിനാശം സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തി.