വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റിന്റെ കുടുംബ സംഗമവും വിവിധ മേഖലകളിൽ വിജയം നേടിയവരെ ആദരിക്കലും നടന്നു
രാജാക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി.രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേയും സംഘടനക്ക് വേണ്ടി സേവനങ്ങൾ നൽകിയവരേയും വ്യാപാരി ക്ഷേമനിധി കോഡിനേറ്ററേയും ആദരിച്ചു.
മരണപ്പെട്ടുപോയ അംഗങ്ങൾക്കുള്ള ക്ഷേമനിധി ധനസഹായവും വിതരണംവും വനിത അംഗങ്ങളുടെ കിച്ചൻ ഡാൻസും വിവിധ കലാപരിപാടികളും, ഗാനമേളയും ഫിഗർഷോയും നടന്നു .യൂണിറ്റ് പ്രസിഡൻ്റ് വി.എസ് ബിജു . ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ ,യൂണിറ്റ് ട്രഷറർ വി.സി ജോൺസൺ,ജില്ലാ ഭാരവാഹികളായ വി.കെ മാത്യു,സിബി കൊച്ചുവള്ളാട്ട്,അബ്ദുൾ കലാം,ആശ ശശികുമാർ,കെ.ജീവൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

