അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടുക്കി ജില്ല നഴ്സസ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മെയ് 12 ഞായറാഴ്ച കട്ടപ്പന സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

May 11, 2024 - 16:31
 0
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടുക്കി ജില്ല നഴ്സസ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മെയ് 12 ഞായറാഴ്ച കട്ടപ്പന സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
This is the title of the web page

അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടുക്കി ജില്ല നഴ്സസ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മെയ് 12 ഞായറാഴ്ച കട്ടപ്പന സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും .രാവിലെ 9 മണിക്ക് പതാക ഉയർത്തലിനു ശേഷം ടൗൺ ചുറ്റിയുള്ള നഴ്സസ് ദിന സന്ദേശ റാലി സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സസ് ഓഡിറ്റോറിയത്തിൽ സമാപിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനു കെ ടി അധ്യക്ഷത വഹിക്കുന്ന യോഗം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ മനോജ് എൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ സർക്കാർ - സർക്കാർ ഇതര നഴ്സുമാരുടെയും നഴ്സിംഗ് വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ ചടങ്ങ് നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിസ്റ്റർ ദീപ നൈറ്റിംഗ് ഗേൽ പ്രതിജ്ഞ ചൊല്ലി കൊടുക്കും. നഴ്സസ് ദിന സന്ദേശ റാലി ഡോക്ടർ ഉമാദേവി ഫ്ലാഗ് ഓഫ് ചെയ്യും.കട്ടപ്പന സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ആൻ മേരി ജേക്കബ് നഴ്സസ് ദിന സന്ദേശം നൽകും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

What's Your Reaction?

like

dislike

love

funny

angry

sad

wow