കാഞ്ചിയാർ മുത്തിയമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി, പ്രതിഷ്ഠാ കലക്ഷവും നവകാഭിഷേകവും പൊങ്കാലയും നടത്തപ്പെട്ടു

കാഞ്ചിയാർ മുത്തിയമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി, പ്രതിഷ്ഠാ കലക്ഷവും നവകാഭിഷേകവും പൊങ്കാലയും നടത്തപ്പെട്ടു. ക്ഷേത്രം തന്ത്രിമുഖ്യൻ അക്കീരാമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവചടങ്ങുകൾ നടക്കുന്നത്.ആശ്രിതവത്സലയായ, കാഞ്ചിയാർ ശ്രീ മുത്തിയമ്മയും ശ്രീഭദ്രകാളിയും, അന്നപൂർണ്ണേശ്വരിയായ ഉമാമഹേശ്വരനും, മറ്റ് ഉപദേവദകളും കുടികൊള്ളുന്ന കാഞ്ചിയാർ മുത്തിയമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് വിവിധ ക്ഷേത്രാചാര ചടങ്ങുകൾ നടക്കുന്നത്.
അതിന്റെ ഭാഗമായി പ്രതിഷ്ഠാകലശവും നവാഭിഷേകവും നടന്നു. തുടർന്ന് മുത്തിയമ്മയ്ക്ക് പൊങ്കാലയും 12 പാത്രം വലിയ ഗുരുതിയും ഉമാമഹേശ്വരന് മഹാ മൃത്യുഞ്ജയ ഹോമവും നടന്നു.ക്ഷേത്രം തന്ത്രിമുഖ്യൻ അക്കീരാമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവചടങ്ങുകൾ നടക്കുന്നത്.കോവിൽമല രാജാവ് രാമൻ രാജമന്നാണ് സ്വീകരണവും സംഘടിപ്പിച്ചിരുന്നു .
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശനം കോവിൽമല രാജാവും, ക്ഷേത്രം തന്ത്രിയും, ക്ഷേത്രം മേൽശാന്തിയും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് നിർവഹിച്ചു .രാജമാതാ അമ്മിണി കുട്ടപ്പൻ മാമൂട്ടിൽ മുത്തിയമ്മയുടെ ഭണ്ഡാര അടുപ്പിൽ അഗ്നിപർന്നു. തുടർന്ന് പൊങ്കാല അർപ്പണം നടന്നു. പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിൽ നിന്നും മുത്തി അമ്പലത്തിലേക്ക് താലപ്പൊലിഘോഷയാത്രയും നടന്നു.