എസ് എം വൈ എം ഉപ്പുതറ ഫൊറോനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ബാഡ്മിൻ്റൺ മത്സരം നടത്തി
എസ്. എം. വൈ. എം ഉപ്പുതറ ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ യുവാക്കൾക്കായി "Take the racket, drop the drugs" എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബാഡ്മിൻ്റൺ മത്സരം സംഘടിപ്പിച്ചത് മാട്ടുക്കട്ട ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം എസ് എം വൈ എം ഡയറക്ടർ ഫാ: സിജോ പൊട്ടുകുളം ഉത്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് കിരൺ ജോസ് അദ്ധ്യക്ഷനായി.എസ് എം വൈ എം ഭാരവാഹികളായ ജൂവിൻ , ആൽബിൻ , ജിത്തു എന്നിവർ നേതൃത്വം നൽകി.



