സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ്ഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിയ്ക്കുന്ന സ്റ്റുഡൻസ് മാർക്കറ്റുകളുടെ ഇടുക്കി ജില്ലാതല സ്റ്റുഡൻസ് മാർക്കറ്റ് കട്ടപ്പന മുൻസിപ്പാലിറ്റി കെട്ടിടത്തിൽ ആരംഭിക്കുന്നു

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്റ്റുഡൻസ് മാർക്കറ്റുകളുടെ ഇടുക്കി ജില്ലാതല സ്റ്റുഡൻസ് മാർക്കറ്റ് കട്ടപ്പന മുൻസിപ്പാലിറ്റി കെട്ടിടത്തിൽ ആരംഭിയ്ക്കുന്നു.വിദ്യാർത്ഥിക്കൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡൻസ് മാർക്കറ്റിൽ ലഭ്യമാക്കും.
കൺസ്യൂമർ ഫെഡറേഷൻന്റെ സ്വന്തം ഉൽപ്പന്നമായ ത്രിവേണി നോട്ട്ബുക്കുകൾ, പ്രമുഖ ബ്രാൻഡുകളുടെ കുട, ലഞ്ച് ബോക്സ്, ബാഗ് തുടങ്ങി വിദ്യാർത്ഥിക്കൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും പൊതുവിപണി വിലയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡൻസ് മാർക്കറ്റിൽ ലഭ്യമാക്കും. ജൂൺ 15 വരെ വിപണി പ്രവർത്തിയ്ക്കും. ഇടുക്കി ജില്ലയിലെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുമായി ചേർന്ന് 8 സ്റ്റുഡൻസ് മാർക്കറ്റുകളും, കൺസ്യൂമർഫെഡറേഷൻ ജില്ലയിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും സ്റ്റുഡൻസ് മാർക്കറ്റ് സംഘടിപ്പിയ്ക്കുന്നുണ്ട്.
കേരളമാകെ 500 സ്റ്റുഡൻസ് മാർക്കറ്റുകളാണ് ആരംഭിയ്ക്കുന്നത്. ഏറെ പുതുമകളോടെ, മനോഹരവും, ആകർഷകവുമായ കവർ പേജുകളിൽ, പ്ലാറ്റിനം പേപ്പറുകളും വർണ്ണശബളമായ റാപ്പറുക്കളും , എഫോർ സൈസിലുള്ള ത്രിവേണിയുടെ ബുക്കുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടാക്കുന്ന പൊതുവിപണിയിലെ സ്‌കൂൾ സ്‌റ്റേഷനറികളുടെ വിലക്കയറ്റത്തെ പിടിച്ച് നിർത്തി രക്ഷിതാക്കൾക്ക് സഹായമാകുന്നതിനാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിട്ടുള്ളത്.
ഫാൻസി ബാഗുകളും, ബ്രാൻഡഡ് കുടകളും വിപണിയിൽ ലഭ്യമാകും. കൂടാതെ കുടുംബശ്രീയുടെ ബാഗുകളും സഹകരണ ഉൽപ്പന്നമായ മാരാരിയുടെ കുടയും സജ്ജീകരിച്ചിട്ടുണ്ട് . ബ്രാൻഡ് അനുസരിച്ച് ശരാശരി 650 രൂപ മുതൽ 2500 രൂപ വരെയാണ് ബാഗുകളുടെ വില. ശരാശരി 300 രൂപ മുതലാണ് കുടകൾ ലഭ്യമാക്കുന്നത്.വാർത്താ സമ്മേളനത്തിൽ തോമസ് മൈക്കിൾ, കെ.രാജേഷ്,എസ്.ജെയ്‌സിങ്, കെ.എൻ.മഞ്ജു എന്നിവർ പങ്കെടുത്തു.