ചിന്നക്കനാലിലെ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ

May 8, 2024 - 15:40
 0
ചിന്നക്കനാലിലെ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ
This is the title of the web page

ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടനെതിരെ ഇടുക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ആകെ 21 പ്രതികളാണ് കേസിലുള്ളത്. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2012ൽ ദേവികുളം തഹസിൽദാറായിരുന്ന ഷാജിയാണ് ഒന്നാം പ്രതി. ആധാരത്തിൽ വിലകുറച്ച് ഭൂമി റജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ഈ ഭൂമിയിൽ പരിശോധന നടത്തുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തത്.ഈ ഭൂമിയിൽ ക്രമക്കേട് നടന്നതായി തനിക്ക് അറിയില്ലെന്നാണ് കുഴൽനാടൻ പറഞ്ഞിരുന്നത്. കൃത്യമായ ആധാരം പരിശോധിച്ച ശേഷമാണ് താൻ പണം നൽകി ഭൂമി വാങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow