കട്ടപ്പന പുളിയൻമല ക്രൈസ്റ്റ് കോളേജിൽ കിക്ക് ബോക്സിങ് ക്ലബ് പ്രവർത്തനം ആരംഭിച്ചു

പഠനത്തോടൊപ്പം കുട്ടികളിൽ കായികശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുളിയന്മല ക്രൈസ്റ്റ് കോളേജിൽ കിക്ക് ബോക്സിങ് ക്ലബ് രൂപീകരിച്ചത്. ക്ലബിൻ്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ചാണ്ടി കിഴക്കയിൽ CMI, നിർവഹിച്ചു. കോളേജ് ഡയറക്ടർ. ഫാ.അനൂപ് തുരുത്തിമറ്റം CMI, തന്റെ അധ്യക്ഷത വഹിച്ചു. സ്വയം പ്രതിരോധത്തിനും, ആത്മ വിശ്വാസത്തിനും, എകാഗ്രതക്കും, മെമ്മറി പവറിനും, ഈ കാലഘട്ടത്തിലെ കുട്ടികൾക്ക്,കിക്ക് ബോക്സിങ് പോലെയുള്ള കായിക വിനോദങ്ങൾ ഏറെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
കിക്ക് ബോക്സിങ്ങിന്റെ സംസ്ഥാന കോച്ചും, റഫറിയുമായ, ജുബിൻ ജോസഫ് മുഖ്യ അഥിതി ആയിരുന്നു. കിക്ക് ബോക്സിങ് സംസ്ഥാന വെള്ളിമെഡൽ ജേതാവ് മിലൻ K ജോയി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സ്പോർട്സ് കോർഡിനേറ്റർ P V ദേവസ്യ, തോംസൺ മാത്യു, അമൽ ജോസ് എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കിക്ക് ബോക്സിങ് ഡെമോൺസ്ട്രേഷനും നടന്നു.