വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിൽ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് അപകടം
പട്ടുമല 57 ആം മൈലിൽ നിന്നും തൊഴിലാളികളുമായി വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിലേക്ക് പോയ ജീപ്പാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8 മണിയോടുകൂടി ആയിരുന്നു അപകടം സംഭവിച്ചത് .ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടയിൽ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത് .
അപകട സമയം 11 തൊഴിലാ കളാണ് ജീപ്പിൽ ഉണ്ടായിരുന്നത് .പട്ടുമുടി സ്വദേശിനി കളായ സൂസമ്മ (56)സംഗമരിയ (40) കൃഷ്ണമ്മ (59) രാമു (40)പട്ടുമല സ്വദേശിനി കളായ റാണി (49) ജയ (30) രാധ (32) വണ്ടിപ്പെരിയാർ സ്വദേശിനി കളായ മൈമുന (61) വസന്ത (27) ഹാജിറ (47) കവിത (34) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. ഇതിൽ കഴുത്തിന് ഗുരുതര പരിക്കേറ്റ ഒരാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .




