രാജകുമാരി ഖജനാപ്പാറയിൽ കെട്ടിട നിർമ്മാണത്തെച്ചൊല്ലി കേൺഗ്രസ്- സി പി എം സംഘർഷം.സംഘർഷത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മർദനമേറ്റു
രാജകുമാരി ഖജനാപ്പാറയിൽ കെട്ടിട നിർമ്മാണത്തെച്ചൊല്ലി കേൺഗ്രസ്- സി പി എം സംഘർഷം.
സംഘർഷത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മർദനമേറ്റു.
ഖജനാപ്പാറ ടൗണിൽ കോൺഗ്രസ് പ്രവർത്തകനായ മുരുകൻ വീട് പണിയുന്നത് സി പി എം പ്രാദേശിക ഘടകം തടസ്സപെടുത്തിയിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും മുരുകന് പെർമിറ്റ് അനുവദിച്ചതുമാണ്. രാഷ്ട്രീയ പകപോകലാണ് നടത്തുന്നതെന്നാരോപിച്ച് മുരുകനും കുടുംബവും കോൺഗ്രസ് പാർട്ടിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെ ഇന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി മുരുകന് പിന്തുണ നൽകി പണികൾ പുനരാരംഭിച്ചത്. ഈ സമയം സി പി എം രാജാക്കാട് ഏരിയാ കമ്മറ്റിയംഗം പി.രവിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പണിതു കൊണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പലക കഷണം കൊണ്ട് അടിക്കുകയും എറിഞ്ഞ് ഓടിക്കുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ കോൺഗ്രസ് നേതാക്കൻമാർക്കും മർദനമേറ്റു.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.