ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത് ; മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ . ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.

