നവമാദ്യമത്തിലൂടെ പരിചയപ്പെട്ട വിദേശവനിതയെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ് ; മധ്യവയസ്കൻ അറസ്റ്റിൽ

Apr 19, 2024 - 09:57
Apr 19, 2024 - 10:01
 0
നവമാദ്യമത്തിലൂടെ പരിചയപ്പെട്ട വിദേശവനിതയെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ് ; മധ്യവയസ്കൻ അറസ്റ്റിൽ
This is the title of the web page

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദേശവനിതയെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിൽ കോയമ്പത്തൂർ സ്വദേശിയായ മധ്യവയസ്ക്കനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ച ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു.ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയായ യുവതിയെ 4 മാസം മുൻപ് സമൂഹ മാധ്യമത്തിലെ ട്രാവൽ ഗ്രൂപ്പ് വഴിയാണ് പ്രതിയായ പ്രേം കുമാർ പരിചയപ്പെടുന്നത്.ഇന്ത്യയിലെ വിവിധയിടങ്ങൾ ഒരുമിച്ച് സന്ദർശിക്കാം എന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ അയാൾ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയത്. 12 ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽ എത്തിച്ച് പ്രേം കുമാർ പീഡിപ്പിക്കുകയായിരുന്നു എന്നണ് പരാതി.

 ശേഷം യുവതിയിൽ നിന്ന് വാങ്ങിയ 20,000 രൂപയും വിലയേറിയ മദ്യവുമായി പ്രതി കുമളിയിൽ നിന്നും കോയമ്പത്തൂരിലേക്ക് കടന്നു.പിന്നാലെയാണ് ഇവർ പരാതിയുമായി കുമളി സ്റ്റേഷനിൽ എത്തിയത്.പ്രതിയെ പിന്തുടർന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം പ്രേംകുമാറിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.പ്രതി യുവതിയുമായി താമസിച്ചിരുന്ന കുമളിയിലെ ഹോം സ്റ്റേയിലെത്തി ഫോറൻസിക്ക് സംഘം തെളിവുകൾ ശേഖരിച്ചു.യുവതിയെ വൈദ്യപരിശോധനക്കും വിധേയയാക്കി.പ്രതി പ്രേം കുമാറിനെ പോലീസ് നാളെ കോടതിയിൽ ഹാജരാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow